അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ, ക്യാബിനറ്റ് അംഗമല്ലെങ്കിലും ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DoGE) തലവൻ ഇലോൺ മസ്‌ക് പങ്കെടുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.അതേസമയം, മസ്കിന്റെ നടപടികളെ തുടർന്ന് ഡോജ്-ൽ നിന്നും കൂട്ടരാജി നടത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. 21 ഉദ്യോഗസ്ഥർ ഒരേ സമയം രാജിവച്ചതോടെ സർക്കാർ സംവിധാനങ്ങളിലെ വിശ്വാസം തകർക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി.ട്രംപിന്റെ അധികാരത്തിൽ തിരിച്ചെത്തിയശേഷമുള്ള പ്രധാന പ്രഖ്യാപനമായിരുന്നു ഡോജ് . ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ വകുപ്പിനെതിരെ ഇപ്പോൾ ഭരണകൂടത്തിനുള്ളിലും വലിയ വിമർശനം ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച്, "Justify Your Job" എന്ന മസ്‌കിന്റെ ഇമെയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ വകുപ്പിനെതിരെ ഇപ്പോൾ ഭരണകൂടത്തിനുള്ളിലും വലിയ വിമർശനം ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച്, "Justify Your Job" എന്ന മസ്‌കിന്റെ ഇമെയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
New Update