/kalakaumudi/media/media_files/2025/09/13/dt-3-2025-09-13-20-50-50.jpg)
വാഷിങ്ടന്‍: റഷ്യയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ ചൈനയ്ക്കു മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മാരകവും പരിഹാസ്യവുമാണെന്നും ട്രംപ് പറഞ്ഞു.
''കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 7,118 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും ആയിരക്കണക്കിന് റഷ്യന്‍, യുക്രെയ്ന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുമാണ് ഞാന്‍ ഇവിടെയുള്ളത്. ഞാന്‍ പറയുന്നതു പോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും. ഇല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജവും പണവും വെറുതെ പാഴാക്കുകയാണ്.'' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം, റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറാണ്. നിങ്ങള്‍ക്കറിയാവുന്നതു പോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തില്‍ താഴെയാണ്.
ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഞെട്ടിച്ചു. റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ പിടിയും നിയന്ത്രണവും ഉണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ചൈനയ്ക്കു മേല്‍ ശിക്ഷാര്‍ഹമായ തീരുവകള്‍ ഏര്‍പ്പെടുത്തേണ്ടത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ അധികം തീരുവ നിലനില്‍ക്കണമെന്നും ട്രംപ് പറഞ്ഞു.