/kalakaumudi/media/media_files/2026/02/25/trump-and-modi-2026-02-25-11-35-25.jpg)
വാഷിങ്ടന്‍:ഇന്ത്യപാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി പേര്‍ മരിക്കുമായിരുന്നെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ''എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളില്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 35 മില്യന്‍ ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു'' ട്രംപ് പറഞ്ഞു.
ഇറാന്‍ തീവ്രവാദത്തിന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബര്‍ 25ന് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചശേഷം 32,000 പേരാണു കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇറാന്‍യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയാണ്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനികഭീകരവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങള്‍ ആക്രമണത്തിലൂടെ തകര്‍ത്തു. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
