/kalakaumudi/media/media_files/2025/08/26/kim-2025-08-26-08-21-40.jpg)
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഈ വര്‍ഷം കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ച മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ദക്ഷിണ കൊറിയയുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്കു തയാറാണെന്നും ട്രംപ് പറഞ്ഞു. വാണിജ്യ, പ്രതിരോധ, ആണവനയങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ലീ ചെ മ്യങ്, ട്രംപിന്റെ ആഗോള സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ലീ ചെ മ്യങ്, യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുപതിലധികം യുഎസ് കമ്പനികളുടെ അധികൃതരുമായും ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുടെ ദേശീയ വിമാനക്കമ്പനിയായ കൊറിയന്‍ എയര്‍ ഏകദേശം 100 ബോയിങ് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ പ്രഖ്യാപിക്കുമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.