ബിസിനസ് വഞ്ചന കേസ്; മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവധി ജൂലൈ 11ന്

അതേസമയം, കേസ് കെട്ടിചമച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം.രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡൻറെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.

author-image
Greeshma Rakesh
New Update
donald trump

donald trump guilty on all counts in hush money case

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോർക്ക്: ബിസിനസ് വഞ്ചന കേസിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി.34 കുറ്റങ്ങളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്.

ജൂലൈ 11നായിരിക്കും കേസിൽ കോടതി ശിക്ഷ വിധിക്കുക. അതേസമയം, കേസ് കെട്ടിചമച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം.രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡൻറെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.

അതെസമയം ഇതാദ്യമായാണ് ഒരു മുൻ യുഎസ് പ്രസിഡൻ്റ് ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നത്.ബുധനാഴ്‌ച ആരംഭിച്ച ഒമ്പതര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ചരിത്രപ്രധാനമായ കേസിൽ ജൂറി വിധി പ്രസ്‌താവിച്ചത്.ഓരോ കേസിലും പിഴ മുതൽ നാല് വർഷം വരെ തടവ് ശിക്ഷ കോടതി വിധിച്ചേക്കാം.

 

donald trump hush money case new york court