ഐസക്മാനെ നാസ അഡ്മിനിസ്‌ട്രേറ്ററായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്

ഇലോണ്‍ മസ്‌കിന്റെ അടുത്ത സുഹൃത്തും സ്വകാര്യ ബഹിരാകാശ സഞ്ചാരിയുമായ ഐസക്മാനെ ആദ്യം നാസ അഡ്മിനിസ്‌ട്രേറ്ററാക്കാന്‍ ശ്രമിക്കുകയും, സെനറ്റ് കണ്‍ഫര്‍മേഷന്‍ ഹിയറിംഗുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു

author-image
Biju
New Update
nasa

ന്യൂയോര്‍ക്ക്: നാസ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേക്ക് ശതകോടീശ്വരന്‍ ജാറെഡ് ഐസക്മാനെ നാമനിര്‍ദ്ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ അടുത്ത സുഹൃത്തും സ്വകാര്യ ബഹിരാകാശ സഞ്ചാരിയുമായ ഐസക്മാനെ ആദ്യം നാസ അഡ്മിനിസ്‌ട്രേറ്ററാക്കാന്‍ ശ്രമിക്കുകയും, സെനറ്റ് കണ്‍ഫര്‍മേഷന്‍ ഹിയറിംഗുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

പിന്നീട് മസ്‌കും ട്രംപും തമ്മില്‍ തെറ്റിയപ്പോള്‍ ഐസക്മാന്റെ നാമനിര്‍ദ്ദേശം ട്രംപ് പിന്‍വലിച്ചു. പകരം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഷോണ്‍ ഡഫിക്ക് നാസയുടെ ചുമതല നല്‍കി. പിന്നീട് ഐസക്മാന്‍ നേരിട്ട് നടത്തിയ ചില സമവായ നീക്കങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ വീണ്ടുവിചാരം.

പുതിയ കാലത്ത് നാസയെ നയിക്കാന്‍ എറ്റവും അനുയോജ്യന്‍ ജാറെഡ് ഐസക്മാന്‍ തന്നെയെന്നാണ് ട്രംപ്, ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരിക്കുന്നത്. ഷിഫ്റ്റ് 4 എന്ന പേയ്‌മെന്റ്‌സ് കന്പനി സ്ഥാപകനായ ഐസ്‌കമാന്‍ രണ്ട് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ബഹിരാകാശ നടത്തം നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനും ഐസക്മാനാണ്.