നൈജീരിയയെ ആക്രമിക്കാനൊരുങ്ങി അമേരിക്ക; ട്രംപ് നിര്‍ദ്ദേശം നല്‍കി

നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു

author-image
Biju
New Update
trump

വാഷിങ്ടണ്‍: ലോകത്ത് ക്രൈസ്തവര്‍ പ്രതിസന്ധി നേരിടുന്നതായും രക്ഷിക്കാന്‍ താന്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് സധ്യമായ സൈനിക നടപടി ആസൂത്രണം ചെയ്യാന്‍ പെന്റഗണിനോട് ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ബൊക്കോ ഹോറോം ഭീകരര്‍ വംശഹത്യ നടത്തുകയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അമേരിക്കയുടെ ഇടപെടല്‍. ക്രൈസ്തവര്‍ക്ക് നേര്‍ക്ക് അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിതിന് പിന്നാലെയാണ് നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ട്രംപ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഇങ്ങനെ. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ഇതിനിടെ നൈജീരിയ നിഷേധിച്ചിട്ടുമുണ്ട്.

അതേസമയം 23 കോടിയിലധികം ജനസംഖ്യയുള്ള നൈജീരിയയില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇരയായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അക്രമങ്ങള്‍ക്ക് പല ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിമിതമായ വിഭവങ്ങളെച്ചൊല്ലിയും സാമുദായികവും വംശീയവുമായ സംഘര്‍ഷങ്ങളും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള നൈജീരിയയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വലിയതോതില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ബോക്കോ ഹറാം പോലുള്ള ഭീകരഗ്രൂപ്പുകള്‍ ഇസ്ലാമിക ഭരണത്തിന്റെ ഒരു പതിപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, ഇത് രണ്ട് വിശ്വാസങ്ങളെയും പീഡിപ്പിക്കുന്നതിന് കാരണമായി.

വെള്ളിയാഴ്ച, ട്രംപ് നൈജീരിയയെ പ്രത്യേക ആശങ്കജനകമായ രാജ്യമായി' പ്രഖ്യാപിച്ചിരുന്നു, 'പ്രത്യേകിച്ച് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ' രാജ്യങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാര്‍ത്തുന്ന പേരാണ് അത്. 'നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പിന് ഭീഷണി നേരിടുന്നു' എന്ന് ട്രംപ് പറയുകയും ചെയ്തു.