വാഷിങ്ടൻ: പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവ് നടപ്പിലാക്കാനൊരുങ്ങി യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിവിൽ നിയമനിർവഹണത്തിൽ യുഎസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമത്തില്‍ ട്രംപ് ഒപ്പുവെക്കുമെന്ന് സൂചന.
1807ലെ ‘കലാപ നിയമം’ പ്രകാരം എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ട് തൊണ്ണൂറ് ദിവസങ്ങൾക്കു ശേഷം അതിനു കീഴിലുള്ള മേഖലയില്‍ സൈന്യത്തെ വിന്യസിക്കാം എന്നതാണ്.ആളുകള്‍ നടത്തുന്ന ഏതൊരു പ്രക്ഷോഭത്തെയും, പൂർണ്ണമായും അടിച്ചമർത്താൻ സൈന്യത്തിന് ഈ നിയമത്തിലൂടെ പ്രസിഡന്റ് അധികാരം നൽകുന്നു.എന്നതു തന്നെയാണ് ഈ നിയമത്തിന്റെ ശക്തിയും, ദൗര്‍ബല്യവും. ഇത് വളരെയധികം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.
അങ്ങനെയെങ്കില്‍ കലാപ നിയമ പ്രകാരം ട്രംപ് ഒപ്പുവച്ച മെക്സിക്കോ അതിർത്തിയിലെ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപനത്തിന്റെ ബാക്കിയായി ഇവിടെ ഇനി സൈന്യത്തെ വിന്യസിക്കാം. സൈന്യത്തിന്റെ പെരുമാറ്റത്തിനെ ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും, 150 വര്‍ഷത്തോളമായി ഭേദഗതി പോലും ചെയ്യാത്ത ഈ നിയമം ആളുകളെ അപകടത്തിലേക്ക് വിടുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു
ഏപ്രിൽ 20-ഓടെ നിര്‍ണ്ണായകമായ ഈ തീരുമാനം പുറത്തുവരുമെന്നു കരുതുന്നു.
.