വിദേശ പ്രതിഭകളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള അമേരിക്കയുടെ താല്‍കാലിക വിസയാണ് എച്ച്-1ബി വിസ. 72 ശതമാനം ഇന്ത്യന്‍ പൗരന്മാരാണ് എച്ച് 1 ബി വിസയില്‍ യുഎസിലുള്ളത്.

author-image
Prana
New Update
ar

വിദേശ പ്രതിഭകളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ് . കഴിവുള്ള വിദേശികള്‍ക്ക് അവസരം നല്‍കുന്ന എച്ച് 1- ബി വിസ പദ്ധതിയെ അനുകൂലിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ, സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കി ഡോണള്‍ഡ് ട്രംപ്. വളരെ കഴിവുള്ളവരെ താന്‍ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക് വരേണ്ടതെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എച്ച്-1ബി വിസയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വാദങ്ങളോടൊപ്പം താന്‍ നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. 
സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയറിങ് രംഗത്തെ പ്രതിഭകളെ അമേരിക്കയിലേക്ക് കൊണ്ടുവരണമെന്ന് ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള ട്രംപിന്റെ അനുയായികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമേരിക്കക്കാരുടെ ജോലി നഷ്ടമാകുമെന്നതിനാല്‍ ട്രംപിന്റെ മറ്റുചില അനുയായികള്‍ എച്ച്-1ബി വിസയെ എതിര്‍ക്കുന്നുമുണ്ട്. സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള അമേരിക്കയുടെ താല്‍കാലിക വിസയാണ് എച്ച്-1ബി വിസ. 72 ശതമാനം ഇന്ത്യന്‍ പൗരന്മാരാണ് എച്ച് 1 ബി വിസയില്‍ യുഎസിലുള്ളത്.

donald trump