അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞയ്ക്കായി ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്നലെ വൈകുന്നേരം വാഷിങ്ടണിലെത്തി. യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനോളം ലോകനേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരും വലതുപക്ഷ നേതാക്കളുമാണ്
ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും.
യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു
New Update