/kalakaumudi/media/media_files/2025/05/04/JiT51FovhGz2kFqoXU2c.png)
വാഷിങ്ടണ്‍: വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. യുഎസില്‍ നിര്‍മിക്കാത്ത ഗൃഹോപകരണങ്ങള്‍ക്ക് ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
''ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അതിനാല്‍, ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100 ശതമാനം തീരുവ ചുമത്തും'' ട്രംപ് എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ സിനിമകളുടെ വിദേശ ബോക്‌സ് ഓഫിസിന്റെ ഏകദേശം 35 മുതല്‍ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് യുഎസ് ആണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും തിരിച്ചടിയാകും. ട്രംപിന്റെ തീരുമാനം നടപ്പിലായാല്‍ ടിക്കറ്റ് വിലയും വിതരണ ചെലവും ഇരട്ടിയാകും.