ന്യൂഡല്‍ഹി: അമേരിക്കന്‍ വിസ നല്കാമെന്ന ഏജന്റുമാരുടെ വാക്കുകളെ വിശ്വസിക്കരുതെന്നും വിസാ നടപടികള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാകാതെ വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വിസാ നടപടി ക്രമങ്ങള്‍ക്കായി ആശ്രയിക്കണമെന്നും നിര്‍ദേശം നല്കി.
വിസാ നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വേഗത്തില്‍ വീസ ലഭ്യമാക്കാമെന്ന പ്രചാരണവുമായി ഇത്തരത്തിലുള്ള ഏജന്‍സികള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇവരുടെ കെണിയില്‍ പെട്ട് സാമ്പത്തീക നഷ്ടം ഉണ്ടാവരുതെന്നും എംബസി എക്സില്‍ കുറിച്ചു. യുഎസ് വിസ ലഭിക്കാനുള്ള ഏക മാര്‍ഗം എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വഴിയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ഏക മാര്‍ഗം www.ustraveldocs.com എന്ന ഓണ്‍ലൈന്‍ ഷെഡ്യൂളിംഗ് പോര്‍ട്ടല്‍ വഴിയാണ്. 'ഈ പ്രക്രിയയ്ക്ക് പുറത്ത് ആരെങ്കിലും നിങ്ങള്‍ക്ക് വിസ ലഭിക്കുമെന്ന് പറഞ്ഞാല്‍, അവര്‍ നിങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്,' എംബസി പറഞ്ഞു ഒരു ഏജന്റിനോ, ഫിക്സറിനോ, ട്രാവല്‍ ഏജന്‍സിക്കോ യുഎസ് വിസ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് എംബസി വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
