സൗദി അറേബ്യയിൽ തൊഴിൽ നിയമത്തിൽ മാറ്റം

ഇന്ത്യയിൽ നിന്നുൾപ്പടെ ധാരാളം പേർ സൗദി അറേബിയയിൽ ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തൊഴിൽ നിയമ മാറ്റം കൊണ്ട് വരുന്നതിനു സൗദി മുൻകൈയെടുക്കുന്നത്.ഇന്ത്യയിൽ നിന്ന് കുടിയേറി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഇത് ഗുണം ചെയ്യും

author-image
Rajesh T L
New Update
KK

റിയാദ് : ഇന്ത്യയിൽ നിന്നുൾപ്പടെ ധാരാളം പേർ സൗദിഅറേബിയയിൽ ജോലി ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിലാണ് പുതിയ തൊഴിൽ നിയമ മാറ്റം കൊണ്ട് വരുന്നതിനു സൗദി മുൻകൈയെടുക്കുന്നത്.ഇന്ത്യയിൽ നിന്ന് കുടിയേറി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഇത് ഗുണം ചെയ്യും.ലക്ഷക്കണക്കിനു പേരാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ജോലിക്കെത്തുന്നത്.നഴ്‌സിംഗ്,വീട്ടുജോലി,ഡ്രൈവിംഗ് എന്നിവയ്ക്കായി നിരവധി ഇന്ത്യക്കാരും ശ്രീലങ്കക്കാരുമാണ് ഏറ്റവും കൂടുതൽ സൗദിയിൽ വരുന്നത്.അവധി നൽകാതെ 18 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായി ആരോപണമുണ്ട്.ഇതുസംബന്ധിച്ച് സൗദി സർക്കാരിനു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ,തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി രാജ്യത്തെ തൊഴിൽ നിയമങ്ങൾ നിരന്തരം ഭേദഗതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പുതിയ നിയമങ്ങൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വരും.ഇതുസംബന്ധിച്ച് ഗൾഫ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിൽ,പുതിയ നിയമ പ്രകാരം മുമ്പ് 10 ആഴ്ച പ്രസവാവധി നൽകിയിരുന്നിടത്ത് വനിതാ ജീവനക്കാർക്ക് 12 ആഴ്ച പ്രസവാവധി നൽകും.ഇത് സ്ത്രീകൾക്ക് കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അനുവദിക്കുന്നു.അതുപോലെ,രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ ഭർത്താവോ ഭാര്യയോ മരിച്ചാൽ 5 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകും.വിവാഹങ്ങൾക്ക് 5 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകും.ജോലി ഇഷ്ടപ്പെടാതെ  ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,30 ദിവസത്തെ നോട്ടീസ് നൽകണം.നേരെമറിച്ച്, കമ്പനിയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ,60 ദിവസത്തെ നോട്ടീസ് പിരീഡ് നൽകണം.പുതിയ നിയമം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.എങ്കിൽ മാത്രമേ നിയമത്തിന്റെ ആനുകൂല്യങ്ങൾ കുടിയേറ്റ തൊഴിലാളികൾക്ക് പൂർണ്ണമായും ലഭ്യമാകൂ. അല്ലെങ്കിൽ,നിയമം കടലാസിൽ മാത്രമായി ഒതുങ്ങും.അത് പ്രായോഗികമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

By law labour soudi arabia