പ്രശസ്തമായ 'ഡ്രൈവിംഗ് ഹോം ഫോര്‍ ക്രിസ്മസ്' ഗായകന്‍ ക്രിസ് റിയ അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളോട് വര്‍ഷങ്ങളോളം പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം

author-image
Biju
New Update
rea 1

ലണ്ടന്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ക്രിസ്മസ് കാലത്തെ പ്രിയപ്പെട്ട ശബ്ദമായിരുന്ന ബ്രിട്ടീഷ് സംഗീതജ്ഞന്‍ ക്രിസ് റിയ (74) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളോട് വര്‍ഷങ്ങളോളം പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. 2016-ല്‍ ഉണ്ടായ പക്ഷാഘാതത്തിന് ശേഷവും അദ്ദേഹം സംഗീത രംഗത്ത് സജീവമായി തുടരാന്‍ ശ്രമിച്ചിരുന്നു.

1986-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ഡ്രൈവിംഗ് ഹോം ഫോര്‍ ക്രിസ്മസ്'  എന്ന ഗാനം ക്രിസ്മസ് കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഈ ഗാനം ചാര്‍ട്ടുകളില്‍ ഒന്നാമതെത്താറുണ്ട്. അദ്ദേഹത്തിന്റെ തനതായ ഗാംഭീര്യമുള്ള ശബ്ദവും  സ്ലൈഡ് ഗിറ്റാര്‍ വായിക്കുന്നതിലെ വൈദഗ്ധ്യവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ലോകം ഒരുങ്ങുന്ന വേളയില്‍, അതേ ക്രിസ്മസ് ഗാനത്തിലൂടെ അനശ്വരനായ ഒരു കലാകാരന്‍ വിടവാങ്ങി എന്നത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.  'The Road to Hell', 'On the Beach', 'Stainsby Girls' തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത ഗാനങ്ങളാണ്.