സൗദിയില്‍ ഡ്രോണ്‍ ഡെലിവറി സര്‍വീസിന് അനുമതി

സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി സേവനങ്ങള്‍ നടത്തുന്നതിനുള്ള ആദ്യ ലൈസന്‍സാണ് ഇത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് ഇതിന് അനുമതി നല്‍കിയത്.

author-image
Athira Kalarikkal
New Update
drone in saudi

Representational Image

റിയാദ്: ഡ്രോണ്‍ ഡെലിവറി സര്‍വീസുകള്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമതി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാറ്റര്‍നെറ്റ് എന്ന കമ്പനിയ്ക്കാണ് അനുമതി. ഈ കമ്പനിയുടെ എം2 ഡ്രോണുകളാണ് സൗദിയില്‍ ഡെലിവറി സേവനങ്ങള്‍ നടത്തുക. അടുത്ത വര്‍ഷത്തോടെയാകും ഈ പദ്ധതി തുടങ്ങുന്നത്.  സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി സേവനങ്ങള്‍ നടത്തുന്നതിനുള്ള ആദ്യ ലൈസന്‍സാണ് ഇത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ് ഡ്രോണ്‍ ഡെലിവറി സേവനങ്ങള്‍. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് ഈ പദ്ധതി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഡെലിവറി മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് മാര്‍നെറ്റ് കമ്പനി കടന്നുവരുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലായിരുന്നു ആദ്യകാല സേവനങ്ങള്‍. 2021ല്‍ അബുദബി ആരോഗ്യ വകുപ്പുമായുണ്ടായിരുന്ന പാര്‍ട്ട്‌നര്‍ഷിപ്പിലൂടെയാണ് ഇവര്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിലേക്ക് ചുവടുവെയ്ക്കുന്നത്.

 

saudi arabia drone