/kalakaumudi/media/media_files/2025/01/26/WIiD8E3Sf2B9NXhekZzY.jpg)
A drone strike on a hospital in Sudan's Darfur region has intensified the ongoing humanitarian crisis, leaving dozens dead Photograph: (Reuters)
കാര്‍ട്ടൂം: സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരണം 70 ആയി. എല്‍ ഫാഷര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രിയാണ് ആക്രമണത്തിന് ഇരയായതെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായാണ് ആശുപത്രിയിലും ആക്രമണം നടന്നത്.
സൗദി ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സുഡാന്‍ സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നു 'സൗദി ആശുപത്രി'ക്ക് നേരെയുള്ള ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് എല്‍ ഫാഷറിലെ ആശുപത്രി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സോഷ്യല്‍ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറം ലോകത്തെ അറിയിച്ചത്. 70 പേരുടെ മരണം കൂടാതെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും എക്‌സ് പോസ്റ്റിലൂടെ വ്യക്തമാണ്.
ആക്രമണം നടക്കുമ്പോള്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരും ജീവനക്കാരുമുണ്ടായിരുന്നു. 2023 ഏപ്രില്‍ മുതലാണ് സുഡാന്‍ സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുളള യുദ്ധം ആരംഭിക്കുന്നത്.ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം ആഭ്യന്തര യുദ്ധത്തില്‍ ഇതു വരെ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റുകയും വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്തെ 80 ശതമാനത്തില്‍ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങള്‍ നിലച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.