/kalakaumudi/media/media_files/2025/04/02/qUIlnFcJx28ofV3lR7Cm.jpg)
heart
ന്യൂയോര്‍ക്ക് : യൂ.എസ്സിലെ ജനസംഖ്യയിലെ ശരാശരി 64 മില്ല്യണ്‍ മനുഷ്യരും ഏതു സമയത്തും ഹൃദയസ്തംഭനത്തിനോ സ്‌ട്രോക്കിനോ സാധ്യതയേറിയവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഡയറ്റോ, വ്യായാമമോ, ഇപ്പോള്‍ കഴിക്കുന്ന മരുന്നുകളോ ഈ അസുഖത്തിനു കാരണമാവുന്ന രക്തത്തിലുള്ള 'ചെറിയ കണത്തെ' ഇവരുടെ ശരീരത്തില്‍ നിന്ന് കളയാന്‍ പ്രാപ്തമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പുതുതായി നടത്തുന്ന മരുന്നു പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരു ഇന്‍ജക്ഷന്‍ വഴിയാണ് മരുന്ന് ശരീരത്തിലേക്കെത്തുക. ഈ മരുന്നില്‍ ലെപ്പോഡിസിറാന്‍ ഉള്ളതുവഴി ഹൃദയസ്തംഭനമോ സ്‌ട്രോക്കോ വരാനുള്ള സാദ്ധ്യത 94 ശതമാനം കുറയ്ക്കുമെന്നാണ് പഠനം. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണെന്നും, 6 മാസം വരെ രോഗിക്ക് മരുന്നിന്റെ ഫലം ലഭിക്കുമെന്നും ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇന്ത്യാനയിലുള്ള എലി ലിലി എന്ന ഫാര്‍മസി കമ്പനിയാണ് ഈ പരീക്ഷണത്തിനു പിന്നില്‍. ഇതിനു പുറമെ മറ്റു പല കമ്പനികളും ഈ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ശരീരത്തിലെ എല്‍ പി (എ) ഉല്പാദനത്തെ അടിസ്ഥാനമാക്കിയാണ് അവര്‍ കൂടുതലായും പരീക്ഷണം നടത്തുന്നത്.
നൊവാര്‍ട്ടിസ് ഡ്രഗ് എന്ന ഇന്‍ജക്ഷന്‍ എല്ലാ മാസവും നല്കി, അവയുടെ ഫലങ്ങള്‍ നോക്കി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് അറിയിപ്പ്. ഇവയുടെ ഫലം ഏകദേശം 2026-ഓടു കൂടി ലഭ്യമാവും. എന്നാലും ഇവ ഇപ്പോള്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. പൂര്‍ണ്ണമായി വിജയിച്ചാല്‍ ഇവയെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനികള്‍ പറഞ്ഞു.