മദ്യപിച്ച് വാഹനമോടിച്ചു; ഗായകനും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

അടുത്തയാഴ്ച ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററിലും ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലും ജസ്റ്റിൻ ടിംബർലെക്ക് സംഗീത നിശ നടത്താനൊരുങ്ങുവയൊണ്  സംഭവം

author-image
Vishnupriya
Updated On
New Update
justin

ജസ്റ്റിൻ ടിംബർലെക്ക്

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക്:  മദ്യപിച്ച് വാഹനമോടിച്ചതിന് അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിംബർലേക്കിനെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ചൊവ്വാഴ്ച രാവിലെ വരെ ജസ്റ്റിൻ  പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന്  എൻബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർച്ചിൽ പുറത്തിറങ്ങിയ ടിംബർലെക്കിന്‍റെ പുതിയ ആൽബമായ "എവരിതിംഗ് ഐ താട്ട് ഇറ്റ് വാസ്" പ്രൊമോട്ട് ചെയ്തുകൊണ്ട് "ഫോർഗെറ്റ് ടുമാറോ" എന്ന പേരിൽ  ആഗോള പര്യടനത്തിലാണ് ഇപ്പോള്‍ ടിംബർലെക്ക്.

അടുത്തയാഴ്ച ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററിലും ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലും ജസ്റ്റിൻ ടിംബർലെക്ക് സംഗീത നിശ നടത്താനൊരുങ്ങുവയൊണ്  സംഭവം. ആഗോള ടൂറിന്‍റെ വടക്കേ അമേരിക്കൻ സന്ദര്‍ശനം ജൂലൈ 9-ന് കെന്‍റക്കിയിലാണ് സമാപിക്കുക. തുടർന്ന് അടുത്തമാസം അവസാനം യൂറോപ്പിൽ ഷോകൾ ആരംഭിക്കുമെന്നായിരുന്നു വിവരം.

justin timberlake