വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഡല്‍ഹിയിലെത്തിക്കും; തേജസ് തകര്‍ന്നതില്‍ വ്യോമസേന അന്വേഷണം തുടങ്ങി

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്നലെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു

author-image
Biju
New Update
tejas 3

ദുബായ്: ദുബായിലെ എയര്‍ ഷോയ്ക്കിടെ തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡഡല്‍ഹിയിലെത്തിക്കും. 

ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് നമന്‍ഷ് സ്യാല്‍. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്നതില്‍ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്നലെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 

ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പര്‍സോണിക് കോംബാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഒന്നാണിത്.

ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത വരുമ്പോള്‍ എന്താവും സംഭവിച്ചത് എന്ന ഞെട്ടലിലാണ് രാജ്യം.
അനുശോചനം അറിയിച്ച് ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി

തേജസ് ദുരന്തത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമന്ഡര്‍ നമന്‍ശ് സ്യാലിന്റെ കുടുംബത്തിനും അനുശോചനം അറിയിച്ച് ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിന്‍ സയീദ് അല്‍ മക്തും. കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യന്‍ എയര്‍ഫോഴ്സിനു പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയര്‍ഷോ സംഘാടകരും അനുശോചനം അറിയിച്ചു.