/kalakaumudi/media/media_files/2026/02/28/dubai-2026-02-28-19-56-04.jpg)
ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വയ്ക്കുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.
അബുദാബിയിലും ദുബായിലും മിസൈല്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. ഇതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും യാത്രക്കാര്‍ ദുബായില്‍ കുടുങ്ങുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന സര്‍വീസുകളെ ഇത് ബാധിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരും ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
യു എ ഇയ്ക്ക് പുറമെ ഖത്തര്‍, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ട്. മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും സാന്നിധ്യം സിവില്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് ഈ നടപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
