/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്; എയര്‍ലൈന്‍ ശേഷിയില്‍ ഏഴ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ആഗോള ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജി യുടെ കണക്കനുസരിച്ച്, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2024 ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ നിലവാരത്തില്‍ നിന്ന് 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. 265 ലധികം ലക്ഷ്യസ്ഥാനങ്ങള്‍ പങ്കിട്ടുകൊണ്ട് ദുബായ് വിമാനത്താവളത്തിനെ ഉന്നത സ്ഥാനത്തെത്തിക്കാന്‍ എമിറേറ്റ്സും ഫ്‌ലൈദുബായും പിന്തുണച്ചിട്ടുണ്ട്. ഇന്ത്യ,സൗദി അറേബ്യ,യുകെ,പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ദുബായില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. 101 അന്താരാഷ്ട്ര എയര്‍ലൈനുകളും ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
ജനുവരിയിലെ ആദ്യ പതിനഞ്ച് ദിവസം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വര്‍ഷാദ്യത്തിനാണ് ദുബായ് വിമാനത്താവളം ഇത്തവണ സാക്ഷ്യം വഹിച്ചത്.