ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ആപ്പ് അവതരിപ്പിച്ചു; യാത്രക്കാര്‍ക്ക് സാധനങ്ങള്‍,സമ്മാനങ്ങള്‍,കറന്‍സികള്‍ എന്നിവ മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഐ ഡിക്ലെയര്‍ ആപ്പാണ് കസ്റ്റംസ് അവതരിപ്പിച്ചത്..യാത്രാ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐ ഡിക്ലെയര്‍ ആപ്പ് പുറത്തിറക്കിയത്.യാത്രക്കാര്‍ക്ക് സാധനങ്ങള്‍,സമ്മാനങ്ങള്‍,കറന്‍സികള്‍ എന്നിവ മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഐ ഡിക്ലെയര്‍ ആപ്പാണ് കസ്റ്റംസ് അവതരിപ്പിച്ചത റെഡ് ചാനലില്‍ കസ്റ്റംസ് ക്ലിയറന്‍സ് സമയം നാല് മിനിട്ടില്‍ താഴെയായി ചുരുക്കുന്നതിന് ആപ്പ് സഹായിക്കും. ക്ലിയറന്‍സിന് മുമ്പുള്ള നടപടിക്രമങ്ങള്‍ പ്രോസസ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു.
ദുബായ് കസ്റ്റംസ് വെബ്സൈറ്റ് വഴി യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് എന്തെല്ലാം കൊണ്ടുവരാം,നിരോധിത ഇനങ്ങള്‍ എന്തെല്ലാം,അധിക ബാഗേജ് എന്നിവ ഈ വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്