ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി വീണ്ടും ട്രാക്കിലേക്ക്

മൊത്തം 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിൽ, 15.5 കിലോമീറ്റർ ഭാഗം ഭൂഗർഭത്തിലായിരിക്കും. 70 മീറ്റർ ആഴത്തിൽ പോകുന്ന ട്രാക്കിൽ 14 സ്റ്റേഷനുകളിൽ 5 എണ്ണം അണ്ടർഗ്രൗണ്ടായിരിക്കും.

author-image
Aswathy
New Update
Blue line

ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് ഇനി പുതിയ ഉണർവ്. 2006-ൽ തുടക്കമിട്ട ഈ പദ്ധതി, ആദ്യം നിർദ്ദേശിച്ചത് നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുടെ അധിക ലൈനുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള പദ്ധതികൾക്കൊപ്പമാണ്. 

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി പദ്ധതി നിലച്ചിരിക്കുകയായിരുന്നെങ്കിലും, ഇപ്പോൾ ബ്ലൂ ലൈൻ പദ്ധതി വീണ്ടും പുനരാരംഭിക്കുകയാണ്.

മൊത്തം 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിൽ, 15.5 കിലോമീറ്റർ ഭാഗം ഭൂഗർഭത്തിലായിരിക്കും. 70 മീറ്റർ ആഴത്തിൽ പോകുന്ന ട്രാക്കിൽ 14 സ്റ്റേഷനുകളിൽ 5 എണ്ണം അണ്ടർഗ്രൗണ്ടായിരിക്കും.

ബ്ലൂ ലൈൻ, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും, അക്കാഡമിക് സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും. അതിലൂടെ മറ്റൊരു ഗതാഗത മാർഗ്ഗത്തെ ആശ്രയിക്കുന്നതിൽ നിന്നുള്ള ആശ്രിതത്വം കുറയും.ദുബായുടെ ഗതാഗത ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ബ്ലൂ ലൈൻ ലക്ഷ്യമിടുന്നത്.

റെഡ് ലൈനിലെ സെൻറർപോയിന്റ് സ്റ്റേഷനും ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. സെൻറർപോയിന്റിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ മിർദിഫ് (മിർദിഫ് സിറ്റി സെന്ററിന് സമീപം), അൽ വർഖ, ദുബായ് ഇന്റർനാഷണൽ സിറ്റി 1, 2, 3, ദുബായ് സിലിക്കൺ ഒയാസിസ് എന്നിവിടങ്ങൾ വഴി ദുബായ് ഇന്റർനാഷണൽ അക്കാഡമിക് സിറ്റിയിൽ അവസാനിക്കും.

ക്രീക്ക് സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന മറ്റൊരു റൂട്ട് ദുബായ് ക്രീക്ക് കടന്ന്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിളിലെ സ്റ്റോപ്പുകൾ വഴി ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷനിൽ എത്തിയ്ക്കും. ഈ സ്റ്റേഷൻ ബാഹ്യ റൂട്ടുകളുടെ കൂട്ടിച്ചേരലായിരിക്കും സംഭവിക്കുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയ ഔദ്യോഗിക പ്രഖ്യാപന പ്രകാരം, ദുബായ് മെട്രോയുടെ പുതിയ ബ്ലൂ ലൈൻ സേവനം 2029 സെപ്റ്റംബർ 9-ന് ആരംഭിക്കും. ആ ദിവസം ദുബായ് മെട്രോ ആരംഭിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രേത്യേകത കൂടിയുണ്ട്.

20 വർഷത്തിനുള്ളിൽ ദുബായ് മെട്രോ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു ഗതാഗത മാർഗങ്ങളിൽ ഒന്നായി മാറിയതും, അതിന്റെ വികസനത്തിന്റെയും വിജയത്തിന്റെയും സാക്ഷ്യമായി ബ്ലൂ ലൈൻ സേവനത്തിന്റെ ആരംഭം കണക്കാക്കപ്പെടുന്നു.

 

Transportation and Travel: Future Consumer Experts in the hash future dubai metro mode of transport