ദുബായ്-മുംബൈ എന്നീ ഇടങ്ങളെ ബന്ധിപ്പിക്കുന്നതിനായി നിര്‍മ്മിക്കാന്‍ പോകുന്ന ഭൂഗര്‍ഭ റെയില്‍വേ ജലപാത ഇപ്പോഴും അതിന്റെ ആസൂത്രണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെയെന്ന് സ്ഥിതീകരണം വരുന്നു.
ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഈ പദ്ധതിയുടെ നിര്‍മ്മാണത്തെക്കുറിച്ചു വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഖലീജ് ടൈംസിനോട് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ സി ഇ ഒ അബ്ദുള്ള അല്‍ ഷെഹ്ഹി വിശദീകരണം നല്കിയത്.
2018ലാണ് അദ്യമായി ഇങ്ങനൊരാശയം വരുന്നത്. എന്നാല്‍ ഇപ്പോഴും ഇത് എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് വിശദമായി പഠനം നടക്കുകയാണെന്നും, ഇതിനു പുറമെ ഔദ്യോഗികമായി പല കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇവയിലേക്ക് നിക്ഷേപങ്ങളും നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് അല്‍ ഷെഹ്ഹി അറിയിച്ചു.
ഇന്ത്യയും യു എ ഇയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളെ ഈ പദ്ധതി വഴി ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും, ഈയൊരു പദ്ധതിക്കു പുറമെ കറാച്ചിയേയും മസ്‌ക്കറ്റിനേയുമെല്ലാം ഉള്‍പ്പെടുത്താനുള്ള സാധ്യതകളും നോക്കുന്നുണ്ടെന്നും, ആളുകള്‍ക്ക് താങ്ങാവുന്ന രീതിയില്‍ വിമാന നിരക്കില്‍ താഴെയുള്ള നിരക്കുകളില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും സൗകര്യപ്രദമായിരിക്കുമെന്ന് അല്‍ ഷെഹ്ഹി കൂട്ടിച്ചേര്‍ത്തു.