ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി

'പ്രിയപ്പെട്ട ഭര്‍ത്താവ്, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞങ്ങളുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുന്‍ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്

author-image
Prana
New Update
DIVORCE
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കാളിയുമൊത്തുള്ള ബന്ധം അവസാനിപ്പിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മഹ്റയാണ് തന്റെ ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.
'പ്രിയപ്പെട്ട ഭര്‍ത്താവ്, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞങ്ങളുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുന്‍ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേര്‍പെടുത്തികൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേര്‍പിരിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ മഹ്റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങള്‍ രണ്ടു പേര്' എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ശൈഖ മഹ്റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനര്‍മാര്‍കു വേണ്ടിയും മഹ്റ പ്രവര്‍ത്തിച്ചിട്ടുണ്ട്.