ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാന്‍ സാധ്യത; ഇന്ന് അടുത്തെത്തും

ഇന്ന് രാത്രി ഛിന്നഗ്രഹം 11:39 ന് ഭൂമിയ്ക്ക് അടുത്തെത്തും. 56 ലക്ഷം കിലോമീറ്ററയിരിക്കും ഭൂമിയുമായുള്ള അകലം. അമോര്‍ ഗ്രൂപ്പില്‍പെടുന്ന, 88 അടി വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ വേഗം മണിക്കൂറില്‍ 16,500 കിലോമീറ്ററാണ്.

author-image
Athira Kalarikkal
Updated On
New Update
earth collission

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടന്‍ : ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ അടുത്തെത്തുമെന്നും ഭാവിയില്‍ അത് ഭൂമിയുമായി കൂട്ടിയിക്കാന്‍ സാധ്യതയുണ്ടെന്നും നാസ കണ്ടെത്തി. ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 72 ശതമാനമാണ് സാധ്യതയെന്നും നാസ അറിയിച്ചു. ഇന്ന് രാത്രി ഛിന്നഗ്രഹം 11:39 ന് ഭൂമിയ്ക്ക് അടുത്തെത്തും. 56 ലക്ഷം കിലോമീറ്ററയിരിക്കും ഭൂമിയുമായുള്ള അകലം.

അമോര്‍ ഗ്രൂപ്പില്‍പെടുന്ന, 88 അടി വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ വേഗം മണിക്കൂറില്‍ 16,500 കിലോമീറ്ററാണ്. ഇന്ന് ഭൂമിയില്‍നിന്നു സുരക്ഷിതമായ അകലത്തില്‍ കടന്നു പോകുന്ന ഛിന്നഗ്രഹം 2038 ജൂലൈ 12 ന് ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നും അതിനുള്ള സാധ്യത 72 ശതമാനമാണെന്നും നാസ പറയുന്നു.

ഛിന്നഗ്രഹ ഭീഷണികളെപ്പറ്റി പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ വിലയിരുത്താനുമായി നടത്തുന്ന പ്ലാനറ്ററി ഡിഫന്‍സ് ഇന്ററാജന്‍സി ടേബിള്‍ടോപ് എക്‌സര്‍സൈസിന്റെ ഭാഗമായാണ് നാസയുടെ കണ്ടെത്തല്‍. യുഎസ് സര്‍ക്കാര്‍ ഏജന്‍സികളിലെ നൂറോളം പ്രതിനിധികളും രാജ്യാന്തര വിദഗ്ധരുമടങ്ങുന്ന സംഘം പങ്കെടുത്ത എക്‌സര്‍സൈസ് മേരിലന്‍ഡിലെ ജോണ്‍ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലാണ് നടന്നത്. 

 

nasa Earth Collission Prediction Aesteroid