യുഎസില്‍ ഭൂചലനം; തീവ്രത 4.8; നാശനഷ്ടങ്ങളില്ല

4.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ്

author-image
Rajesh T L
New Update
us
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: യുഎസില്‍ നേരിയ ഭൂചലനം. വടക്കുകിഴക്കന്‍ പ്രദേശങ്ങളായ വാഷിങ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

4.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ്. ന്യൂ ജഴ്‌സിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

us earthquake Environment United States of America