വാഷിങ്‌ടൺ: വടക്കൻ കാലിഫോർണിയയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കാലിഫോർണിയയിലെ ഒറിഗൺ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് സുനാമി സാധ്യതയില്ലാത്തതിനാൽ മുന്നറിയിപ്പ് റദ്ദാക്കി.യു.എസ്. വെസ്റ്റ് കോസ്റ്റ്, ബ്രിട്ടീഷ് കൊളംബിയ, അലാസ്ക എന്നിവിടങ്ങളിൽ സുനാമി സാധ്യതയില്ലെന്ന് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.കാലിഫോർണിയ, ഒറിഗോൺ എന്നിവയ്‌ക്ക് പുറമെ മറ്റ് പ്രദേശങ്ങളിലെ സുനാമിയുടെ അപകടസാധ്യതയും വാഷിംഗ്ടൺ എമർജൻസി മാനേജ്‌മെൻ്റ് ഡിവിഷൻ വിലയിരുത്തി.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിയിലാണ് രാവിലെ 10:44 ന് ഭൂചലനം ഉണ്ടായത്.റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം കാലിഫോർണിയയിലെ 5.3 ദശലക്ഷം ആളുകൾക്ക് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ടായിരുന്നു.ഭൂകമ്പം അനുഭവപ്പെട്ടതായി പറഞ്ഞവരിൽ 12,500 റിപ്പോർട്ടുകളാണ് ജിയോളജിക്കൽ സർവേയ്ക്ക് ലഭിച്ചത്.