ജപ്പാനില്‍ 6.3 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

author-image
Rajesh T L
New Update
earthquake

ടോക്കിയോ: ജപ്പാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഉവാജിമയില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറ് ക്യുഷു, ഷിക്കോകു ദ്വീപുകള്‍ക്കിടയില്‍, ഏകദേശം 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവില്‍ ഒരു റിയാക്ടര്‍ പ്രവര്‍ത്തിക്കുന്ന എഹിം പ്രിഫെക്ചറിലെ ഇക്കാറ്റ ആണവ നിലയത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

japan earthquake