നേപ്പാളിൽ ഭൂകമ്പം : ആളപായം ഇല്ലെന്ന് പ്രാഥമിക അറിയിപ്പ്

വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂകമ്പം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

author-image
Rajesh T L
New Update
uhk

കഠ്മണ്ഡു ∙ നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂകമ്പം . വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂകമ്പം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്കു ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂകമ്പമുണ്ടായി.

weather nepal