/kalakaumudi/media/media_files/2025/06/29/earthquake-2025-06-29-11-15-25.png)
പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യപാക്കിസ്ഥാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മന്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു.മുള്‍ട്ടാന്‍ നഗരത്തില്‍നിന്ന് 149 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഭൂചലനമുണ്ടായത്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.54 ഓടെയാണ് ഭൂകമ്പം ഉണ്ടായത്, ഭൂചലനം 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.പാകിസ്ഥാന്‍ ഇന്ത്യയുടെയും യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളും കൂടിച്ചേരുന്ന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, രാജ്യത്ത് ഭൂകമ്പങ്ങള്‍ ഒരു പതിവ് സംഭവമാണ്.