റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 2:39 നായിരുന്നു സംഭവം.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
പ്രഭവകേന്ദ്രമായി കണക്കാക്കുന്നത് ജുബൈലിനു കിഴക്കുഭാഗത്ത് സമുദ്ര ഉപരിതലത്തിൽ നിന്നാണ്.