തായ്‌വാനില്‍ ഭൂകമ്പം; 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തയ്‌വാനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം 9 പേര്‍ മരിച്ചു, 934 പേര്‍ക്കു പരുക്കേറ്റു. 2 പതിറ്റണ്ടിനിടെ തയ്‌വാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. 

author-image
Athira Kalarikkal
New Update
earhquake

ഹുവാലീനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ചെരിഞ്ഞ കെട്ടിടം

Listen to this article
0.75x1x1.5x
00:00/ 00:00


തായ്‌പേയ് : തയ്‌വാനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. 9 പേര്‍ മരിച്ചു, 934 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ 6 പേര്‍ ടരോക്കോ നാഷനല്‍ പാര്‍ക്കിലെ സഞ്ചാരികളാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ട് കരിങ്കല്‍ ക്വാറികളിലായി 70 പേരും ടരോക്കോ നാഷണല്‍ പാര്‍ക്കില്‍ 50 സഞ്ചാരികളും കുടുങ്ങി. ഭൂകമ്പത്തില്‍ വന്‍ നാമുണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. 2 പതിറ്റണ്ടിനിടെ തയ്‌വാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. 

7.2 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കുന്നുകളും മലകളും നിറഞ്ഞ ഹുവാലീന്‍ പ്രവിശ്യയിലെ ഹുവാലീനിനു 18 കിലോമീറ്റര്‍ അകലെ 35 കിലോമീറ്റര്‍ ആഴത്തിലാണ്. 35 തുടര്‍ ഭൂചലനത്തില്‍ കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ഭൂചലനത്തില്‍ ചരിഞ്ഞ ഒട്ടേറെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീവ്രതയേറിയ ഭൂചലനം പ്രതീക്ഷിക്കുകയോ മുന്നറിയിപ്പു ലഭിക്കുകയോ ഇല്ലാതിരുന്നതിനാല്‍ ഭൂചനത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്‍വലിച്ചു. 

japan earthquake taiwan