ജപ്പാന് പിന്നാലെ ടിബറ്റിലും ഭൂചലനം

120 ലധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പം ഉണ്ടാകുന്നത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനം 

author-image
Athira Kalarikkal
Updated On
New Update
earthquake

Representational Image

ലാസ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം. 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പം ഉണ്ടാകുന്നത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജപ്പാനില്‍ വന്‍ ഭൂകമ്പമാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചിരുന്നു. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. പല പ്രദേശങ്ങളിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

 

 

earthquake tibet