ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം

ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായതെന്ന് രാജ്യത്തെ ഭൗമശാസ്ത്രവിഭാഗം അറിയിച്ചു. പ്രാദേശികസമയം രാത്രി 10:47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് സംഭവം.

author-image
Prana
New Update
japan

ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടു. 6.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായതെന്ന് രാജ്യത്തെ ഭൗമശാസ്ത്രവിഭാഗം അറിയിച്ചു. പ്രാദേശികസമയം രാത്രി 10:47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് സംഭവം. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്റര്‍(ഇഎംഎസ്‌സി) ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

 

japan earthquake