/kalakaumudi/media/media_files/2026/02/01/iraan-erth-2026-02-01-19-35-02.jpg)
ദോഹ: തെക്കന്‍ ഇറാനില്‍ ഇന്ന് രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പ്രാദേശിക സമയം 8:11ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.73 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ തെക്കന്‍ മേഖലയിലുണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം അയല്‍രാജ്യമായ ഖത്തറിലും അനുഭവപ്പെട്ടു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സെക്കന്‍ഡുകള്‍ നീണ്ടുനിന്ന പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ നേരിയ പരിഭ്രാന്തി ഉണ്ടായെങ്കിലും നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മേഖലയിലെ ഭൂകമ്പ സാധ്യതകള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
