ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ഈസ്റ്റർ പ്രമാണിച്ച്‌ ഇന്നലെ വൈകീട്ട് 6 മുതൽ ഇന്ന് അര്‍ദ്ധരാത്രി വരെ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മനുഷ്യത്വപരമായ പരി​ഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി.

author-image
Akshaya N K
New Update
putin

മോസ്ക്കോ: ഈസ്റ്റർ പ്രമാണിച്ച്‌ ഇന്നലെ വൈകീട്ട് 6 മുതൽ ഇന്ന് അര്‍ദ്ധരാത്രി വരെ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. 

മനുഷ്യത്വപരമായ പരി​ഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു. 

എന്നാൽ ഇതുവരെ ഈ വാര്‍ത്തയെക്കുറിച്ച്‌ യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ceasefire russia ukraine war ukraine russia