ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹിതനായി

മൂന്ന് ദിവസം നീണ്ട ആഘോഷത്തില്‍ ബില്‍ ഗേറ്റ്സ്, കിം കര്‍ദാഷിയാന്‍, ക്രിസ് ജെന്നര്‍, കാര്‍ലി ക്ലോസ്, ഇവാങ്ക ട്രംപ്, ഓര്‍ലാന്‍ഡോ ബ്ലൂം എന്നീ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 46 മില്യണ്‍ ഡോളറാണ് കല്ല്യാണത്തിന്റെ ചെലവ്

author-image
Biju
New Update
jeffb f

വെനീസ്: ആമസോണ്‍ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ജെഫ് ബെസോസ് വിവാഹിതനായി. മുന്‍ ടിവി ജേര്‍ണലിസ്റ്റ് ലോറന്‍ സാഞ്ചസാണ് വധു. ഇന്നലെയായിരുന്നു (ജൂണ്‍ 27) വിവാഹം. ഇറ്റലിയിലെ വെനീസില്‍ വച്ചായിരുന്നു വിവാഹം.

മൂന്ന് ദിവസം നീണ്ട ആഘോഷത്തില്‍ ബില്‍ ഗേറ്റ്സ്, കിം കര്‍ദാഷിയാന്‍, ക്രിസ് ജെന്നര്‍, കാര്‍ലി ക്ലോസ്, ഇവാങ്ക ട്രംപ്, ഓര്‍ലാന്‍ഡോ ബ്ലൂം എന്നീ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 46 മില്യണ്‍ ഡോളറാണ് കല്ല്യാണത്തിന്റെ ചെലവ്. 90 സ്വകാര്യ ജെറ്റുകള്‍, ആഢംബര ഹോട്ടലുകള്‍ എന്നിവയാണ് അതിഥികള്‍ക്കായി ഒരുക്കിയത്.

'കാന്റ് ഹെല്‍പ് ഹാളിങ് ഇന്‍ ലവ്' എന്ന ഗാനത്തോടെയാണ് വിവാഹ ചടങ്ങ് ആരംഭിച്ചത്. വെളുത്ത സ്യൂട്ടും സില്‍ക്ക് ഹെഡ് സ്‌കാര്‍ഫുമാണ് ലോറന്‍ സാഞ്ചസിന്റെ വേഷം. സ്ലീക്ക് കറുത്ത ടക്സീഡോയും ഏവിയേറ്റര്‍-സ്റ്റൈല്‍ ഷേഡുകളുമായിരുന്നു ബെസോസിന്റെ വസ്ത്രത്തിന്റെ നിറം.
സ്‌കുവോള ഗ്രാന്‍ഡെ ഡെല്ല മിസെറിക്കോര്‍ഡിയയില്‍ ചടങ്ങ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സുരക്ഷാ ആശങ്കകള്‍ കാരണം സ്ഥലം മാറ്റുകയായിരുന്നു. 2023 മെയ്യിലായിരുന്നു ജെഫ് ബെസോസിന്റെ വിവാഹ നിശ്ചയം നടന്നത്. മുന്‍ ഭാര്യയായ മക്കെന്‍സി സ്‌കോട്ടുമായി ജെഫ് ബെസോസ് നേരത്തെ വിവാഹ മോചനം നേടിയിരുന്നു.

 

jeff bezos