/kalakaumudi/media/media_files/2025/03/27/h7O3mXOiDU7n2fwtuL8U.jpg)
കയ്‌റോ : ഈജിപ്തിലെ ചെങ്കടല്‍ തീരത്ത് ഹുര്‍ഗാദയിലുണ്ടായ മുങ്ങിക്കപ്പല്‍ അപകടത്തില്‍ ആറ് റഷ്യന്‍ വിനോദസഞ്ചാരികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബോട്ടിലുണ്ടായിരുന്ന 39 പേരെ രക്ഷപ്പെടുത്തി. കാണാതായവരില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരം.
അപകടകാരണം എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് ഏകദേശം 460 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹുര്‍ഗാദ. തിരക്കേറിയ വിനോദസഞ്ചാര നഗരമാണിത്. ഈജിപ്തിന്റെ കിഴക്കന്‍ തീരത്തുള്ള ഈ പ്രദേശത്ത് ചെങ്കടല്‍ പവിഴപ്പുറ്റുകളും ദ്വീപുകളുമാണുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
