ഭൗതികശാസ്ത്ര മേഖലയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയവരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
ആധുനിക ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഐന്‍സ്റ്റിന്റെ പങ്ക് വളരെ
പ്രധാനപ്പെട്ടതാണ്.പക്ഷേ,ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോര്‍ ഒരിക്കല്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോര്‍ ആരാണ് മോഷ്ടിച്ചതെന്നും എന്തിനാണ് അവര്‍ അത് ചെയ്തതെന്നും നോക്കാം.
ഐന്‍സ്റ്റീന്‍ ജീവിച്ചിരുന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു.ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവായ അദ്ദേഹം നിരവധി സംഭാവനകള്‍ ശാസ്ത്രലോകത്ത് നല്‍കിയിട്ടുണ്ട്.നിരവധി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തമായ E=mc2 ലോകത്തെ കീഴ്‌മേല്‍ മറിച്ചു എന്ന് തന്നെ പറയാം.ഇന്നും ആപേക്ഷികതാ സിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിന്റെ രണ്ട് തൂണുകളില്‍ ഒന്നാണ്.ഇത് ലോകത്തെ മാറ്റിമറിക്കുന്ന നിരവധി ആശയങ്ങള്‍ക്ക് കാരണമായി.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.1879-ല്‍ ബ്രിട്ടനില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ അവസാന 20 വര്‍ഷം അമേരിക്കയിലാണ് ചിലവഴിച്ചത്.യുഎസ് സംസ്ഥാനമായ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ആൽബർട്ടിന്റെ അന്ത്യം.അപ്പോഴാണ് ആ വിചിത്രമായ സംഭവം നടന്നത്. അതായത്,അതേ ആശുപത്രിയിലെ ഒരു പാത്തോളജിസ്റ്റ്,തോമസ് ഹാര്‍വി, ഐന്‍സ്റ്റീന്റെ മരിച്ചുപോയ ശരീരത്തിൽ നിന്നും തലയോട്ടി തുറന്ന് അദ്ദേഹത്തിന്റെ തലച്ചോറ് മോഷ്ടിച്ചു.ഇതിനെക്കുറിച്ചൊന്നും അറിയാതെ, പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം,ഐന്‍സ്റ്റീന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം വാങ്ങി പതിവുപോലെ ദഹിപ്പിച്ചു.
അടുത്ത ദിവസം തന്നെ, ന്യൂയോര്‍ക്ക് ടൈംസ് ഐന്‍സ്റ്റീന്റെ തലച്ചോര്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി മോഷ്ടിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.ഇത് വായിച്ച് ഐന്‍സ്റ്റീന്റെ കുടുംബം നടുങ്ങി.കാരണം ഐന്‍സ്റ്റീന്‍ തന്റെ തലച്ചോറോ ശരീരമോ പഠനത്തിനു വിധേയമാക്കാന്‍ ആഗ്രഹിച്ചിട്ടില്ല.ദൈവത്തെപ്പോലെ തന്നെയാരും ആരാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതുകൊണ്ടാണ് മരണശേഷം മൃതദേഹം ദഹിപ്പിച്ച് ചാരം രഹസ്യമായി വിതറണമെന്ന് ഐന്‍സ്റ്റിന്‍ പറഞ്ഞിരുന്നത്.
എന്തായാലും,ആരുമറിയാതെ തലച്ചോറ് മോഷ്ടിച്ച ഹാര്‍വി അതിനെ സംരക്ഷിച്ചു വരികയാണ്.അദ്ദേഹം ഐന്‍സ്റ്റീന്റെ തലച്ചോറിന്റെ പല കോണുകളും ഫോട്ടോയെടുത്ത് 240 കഷണങ്ങളായി മുറിച്ച് പരിശോധിച്ചു.ഈ സംഭവം അക്കാലത്ത് വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.ഐന്‍സ്റ്റീന്റെ മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായി മാത്രം ഗവേഷണം നടത്താന്‍ അനുമതി നേടി.ഇത് ഹാര്‍വിക്ക് ആ ആശുപത്രിയിലെ ജോലി നഷ്ടപ്പെടാന്‍ കാരണമായി.അദ്ദേഹം ഐന്‍സ്റ്റീന്റെ തലച്ചോറുമായി മടങ്ങി. അടുത്ത 23 വര്‍ഷം അദ്ദേഹം എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിവില്ലായിരുന്നു.
240 കഷണങ്ങളായി മുറിച്ച ഐന്‍സ്റ്റീന്റെ തലച്ചോറുമായി അദ്ദേഹം പഠനം തുടര്‍ന്നു.എങ്ങനെയോ ഒരു റിപ്പോര്‍ട്ടര്‍ക്ക് ഹാര്‍വിയെ കണ്ടെത്തി അഭിമുഖം നടത്താന്‍ കഴിഞ്ഞു.ആദ്യം സംസാരിക്കാന്‍ വിസമ്മതിച്ചെങ്കിലും,പിന്നീട് തലച്ചോറിനെക്കുറിച്ച് ഹാര്‍വി സംസാരിച്ചു.ഐന്‍സ്റ്റീന്റെ തലച്ചോറ് ഗവേഷണത്തിനാണ് എടുത്തതെന്ന് ഹാര്‍വി സമ്മതിച്ചു,ഇത്രയും കാലം അതില്‍ വിവിധ പഠനങ്ങള്‍ നടത്തിയിരുന്നുവെന്ന് ഹാര്‍വി വ്യക്തമാക്കി.1985-ല്‍, ഐന്‍സ്റ്റീന്‍ മരിച്ച് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം, തലച്ചോറിനെക്കുറിച്ചുള്ള തന്റെ ഗവേഷണം സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രബന്ധവും പ്രസിദ്ധീകരിച്ചു.ഐന്‍സ്റ്റീന്റെ തലച്ചോറില്‍ രണ്ട് തരം കോശങ്ങളുടെ അസാധാരണമായി ഉയര്‍ന്ന അനുപാതം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ന്യൂറോണുകളും ഗ്ലിയല്‍ കോശങ്ങളുമാണ് അവ.ഇതിനെത്തുടര്‍ന്ന്,അഞ്ച് ഗവേഷണ ഫലങ്ങള്‍ കൂടി ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു ഐന്‍സ്റ്റീന്റെ തലച്ചോറിലെ കോശങ്ങളെക്കുറിച്ചും തലച്ചോറിന്റെ ആകൃതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഒടുവില്‍ 2014ലാണ് പഠനം പ്രസിദ്ധീകരിക്കുന്നത്.എന്നാല്‍, എല്ലാവരും ഈ പഠനത്തിന്റെ ഫലങ്ങള്‍ അംഗീകരിച്ചിരുന്നില്ല.ഇത് ഐന്‍സ്റ്റീന്റെ കഴിവുകളെ വിലകുറച്ചുകാണുന്നുവെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്.