അമേരിക്ക 135 കോടി രൂപ ഇനാം പ്രഖ്യാപിച്ച കൊടും കുറ്റവാളി 'എല്‍ മെഞ്ചോ' മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു

ഇയാളെ കുറിച്ച് വിവരം നല്കുന്ന വര്‍ക്ക് അമേരിക്ക പ്രഖ്യാപിച്ചിരുന്നത് 135 കോടി രൂപയുടെ പാരിതോഷി കമായിരുന്നു. മെക്‌സിക്കന്‍ സൈന്യം നടത്തിയ അതിശ ക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാള്‍ മരിച്ചത്.

author-image
Biju
New Update
mexico kuttavali

വാഷിങ്ടണ്‍: ലോകത്തെ തന്നെ ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളായി കണ ക്കാക്കപ്പെട്ടിരുന്ന മെക്‌സിക്കന്‍ മയ ക്കുമരുന്ന് കണ്ണിയിലെ  പ്രധാനി കൊല്ല പ്പെട്ടു. എല്‍ മെഞ്ചോ എന്ന പേരില്‍ അറിയപ്പെടുന്ന നെമേസിയോ ഒസെഗ്വേര സെര്‍വാന്റസ് കൊല്ലപ്പെട്ടത്. 

ഇയാളെ കുറിച്ച് വിവരം നല്കുന്ന വര്‍ക്ക് അമേരിക്ക  പ്രഖ്യാപിച്ചിരുന്നത് 135 കോടി രൂപയുടെ പാരിതോഷി കമായിരുന്നു. മെക്‌സിക്കന്‍ സൈന്യം നടത്തിയ അതിശ ക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാള്‍ മരിച്ചത്.

എല്‍ മെഞ്ചോയുടെ ക്രിമിനല്‍ സംഘടന യായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ സംഘടിത കുറ്റകൃത്യ സിന്‍ഡിക്കേറ്റായി വളര്‍ന്നിരുന്നു

മെക്‌സിക്കന്‍ സൈന്യം നടത്തിയ അതിശക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാള്‍ മരിച്ചതെന്ന് മെക്‌സിക്കോ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഹാലിസ്‌കോ  സംസ്ഥാനത്ത് വെച്ച് നടന്ന സൈനിക റെയ്ഡിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വ്യോമമാര്‍ഗ്ഗം മാറ്റുന്നതിനിടെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെ മെക്‌സി ക്കോയില്‍ അതിരൂക്ഷമായ സംഘര്‍ഷം തുടരുകയാണ്.