പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഇലോണ്‍ മസ്‌ക്

എക്സിലെ ഉപയോക്താക്കളില്‍ നിന്നുള്ള അതിശക്തമായ പിന്തുണയാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് മസ്‌ക് പറഞ്ഞു. ''ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഒരു പുതിയ രാഷ്ട്രീയ ഓപ്ഷന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്

author-image
Biju
New Update
MUSSFD

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് ബദലായി പുതിയൊരു രാഷ്ട്രീയപാര്‍ട്ടി താന്‍ രൂപീകരിച്ചതായി മസ്‌ക് അറിയിച്ചു. 'അമേരിക്ക പാര്‍ട്ടി' എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഉയര്‍ന്ന വരുമെന്നാണ് മസ്‌ക് പ്രഖ്യാപിക്കുന്നത്.

എക്സിലെ ഉപയോക്താക്കളില്‍ നിന്നുള്ള അതിശക്തമായ പിന്തുണയാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് മസ്‌ക് പറഞ്ഞു. ''ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഒരു പുതിയ രാഷ്ട്രീയ ഓപ്ഷന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ജനങ്ങളുടെ ഇഷ്ടത്തെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് അവര്‍ ആഗ്രഹിക്കുന്നത്. അമേരിക്ക പാര്‍ട്ടിയായിരിക്കും ആ ശബ്ദം,'' എന്ന് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

ജൂലൈ 4 ന് അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണോ എന്ന കാര്യത്തില്‍ മസ്‌ക് എക്‌സ് ഉപയോക്താക്കളുടെ അഭിപ്രായ സര്‍വ്വേ നടത്തിയിരുന്നു. 65 ശതമാനം പേര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഈ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. അഭിപ്രായ സര്‍വ്വേയിലെ മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം, അമേരിക്കയ്ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായി അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു എന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

 

donald trump elone musk