സ്വന്തം കുട്ടിപ്പട്ടാളമുണ്ടാക്കാന്‍ ഇലോണ്‍ മസ്‌ക്; ജാപ്പനീസ് യുവതിക്ക് ബീജം നല്കാനൊരുങ്ങുന്നു-വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്‌

തനിക്ക് സ്വന്തമായി ഒരു 'ലീജിയണ്‍' അതായത് ഒരു കുട്ടിപ്പട്ടാളം തന്നെ ഉണ്ടാക്കണമെന്നാണ് മസ്കിന്റെ ആഗ്രഹമെന്ന് ദി വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.

author-image
Akshaya N K
Updated On
New Update
musk

എക്‌സ് എന്ന തന്റെ പ്ലാറ്റ്‌ഫോമിലൂടെ തന്റെ കുട്ടികളെ പ്രസവിക്കാനായി യോഗ്യതയുള്ള അമ്മമാരെ തേടുന്നതായും വാടകഗര്‍ഭധാരണത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായും ഇലോണ്‍ മസ്‌ക്. തനിക്ക് സ്വന്തമായി ഒരു 'ലീജിയണ്‍' അതായത് ഒരു കുട്ടിപ്പട്ടാളം തന്നെ ഉണ്ടാക്കണമെന്നാണ് മസ്കിന്റെ ആഗ്രഹമെന്ന് ദി വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.

തന്റെ പല ഭാര്യമാരേയും മക്കളേയും മസ്‌ക്ക് പരിപാലിക്കുന്നത് പല ഉടമ്പടികളും, സാമ്പത്തിക ഇടപാടുകളും കൊണ്ടാണെന്നും, ഇതിനെതിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

26 വയസ്സുള്ള കണ്‍സര്‍വ്വേറ്റിവ് ഇന്‍ഫ്‌ളുവന്‍സറായ ആശ്ലി സെന്റ് ക്ലയര്‍ സെപ്തംബറിലാണ് മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നല്കിയത്. മസ്‌ക് തനിക്ക് പതിനാല് മക്കളുണ്ടെന്ന് ഒരിടത്ത് സ്ഥിതീകരിച്ചതായി പറയുന്നുണ്ട്. അതില്‍ തന്റെ നാലു ഭാര്യമാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ തന്നെയാണെന്ന് മസ്‌ക് സ്ഥിതീകരിക്കുന്നു. ഇവരുടെ പേരുകള്‍ സെന്റ് ക്ലെയര്‍,പാട്ടുകാരി ഗ്രിംസ്, ന്യൂറാലിങ്ക് എക്‌സിക്യൂട്ടിവ് ഷിവോണ്‍ സിലിസ്, ജസ്റ്റിന്‍ മസ്‌ക് എന്നിവരാണവര്‍. എന്നാല്‍ മസ്‌കിനോടു ചേര്‍ന്ന ആളുകള്‍ പറയുന്നത് സംഖ്യകള്‍ ഇതിലും ഉയര്‍ന്നതാകാനാണ് സാധ്യത എന്നതാണ്.

ഇപ്പോള്‍ വരുന്ന പ്രധാനമായ റിപ്പോർട്ട് എന്തെന്നാല്‍ ജപ്പാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സമീപിച്ചതിനെത്തുടർന്ന് ഒരു ഉയർന്ന ജാപ്പനീസ് വനിതയ്ക്ക് മസ്‌ക്
ബീജം നൽകി എന്ന്‌ അവകാശപ്പെടുന്നു.

ഷിവോണ്‍ സിലിസ് സെന്റ് ക്ലെയര്‍ എന്നിവര്‍ പരസ്യമായി മസ്‌ക് നല്കുന്ന സഹായങ്ങളും, അവരുടെ ബന്ധങ്ങളും, സാമ്പത്തിക ഇടപാടുളുമെല്ലാം പല സമയങ്ങളിലായി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സിലിസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന ചടങ്ങില്‍ മസ്‌കിനൊപ്പം എത്തിയത്‌ ചര്‍ച്ചയായിരുന്നു.

റിപ്പോര്‍ട്ടില്‍ മസ്‌ക് വീണ്ടും മറ്റു സ്ത്രീകളെ തന്റെ കുട്ടികളെ പ്രസവിക്കാനായി സമീപിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇവരില്‍ ക്രിപ്‌റ്റോ ഇന്‍ഫ്‌ളുവന്‍സര്‍ ടിഫാനി ഫോങ്ങ് മസ്‌കിന്റെ മെസ്സേജ് പൊതുവായി പോസ്ര്‌റു ചെയ്തതോടെ മസ്‌ക് അവരെ അണ്‍ഫോളോ ചെയ്യുകയായിരുന്നു.

ഒരു സംസ്‌കാരം പടുത്തുയര്‍ത്താനും, തലമുറ നിലനില്‍ക്കാനുമായി ധാരാളം കുട്ടികള്‍ വേണമെന്നാണ് മസ്‌കിന്റെ അഭിപ്രായം. അത് പല വേദികളിലായി പങ്കുവച്ചിട്ടുണ്ട്. 367.9 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മസ്‌കിന് ഭാവിയെ സുരക്ഷിതമാക്കാനാണ് ജനസംഖ്യ വളര്‍ത്തേണ്ടതെന്ന് പറയുന്നു.

children elone musk elon musk news legion population