എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് റോക്കറ്റ് ഇന്ത്യയുടെ ജിസാറ്റ്-20 ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക്

ഐഎസ്ആർഒയുടെ അത്യാധുനിക ജിസാറ്റ്-എൻ2 ഉപഗ്രഹം എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു.സ്വന്തം ഉപഗ്രഹങ്ങൾ കൂടാതെ,മറ്റു രാജ്യങ്ങളുടെയും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ഐഎസ്ആർഒയുടെ പ്രത്യേകതയാണ്.

author-image
Rajesh T L
New Update
isro

വാഷിംഗ്ടൺ:ഐഎസ്ആർഒയുടെ അത്യാധുനിക ജിസാറ്റ്-എൻ2 ഉപഗ്രഹം എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു.സ്വന്തം ഉപഗ്രഹങ്ങൾ കൂടാതെ,മറ്റു രാജ്യങ്ങളുടെയും 
ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ഐഎസ്ആർഒയുടെ പ്രത്യേകതയാണ്.

ഇങ്ങനെയൊരു  സാഹചര്യം നിലനിൽക്കെയാണ് ഐ എസ് ആർ ഒ സ്പെയ്സ് എക്സിന്റെ സഹായത്തോടെ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നത്.യുഎസിൽ സ്ഥിതി ചെയുന്ന ഫ്‌ളോറിഡയിലെ കനാവറൽ സെൻ്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 

എന്താണ് ജിസാറ്റ്-എൻ2: ഐഎസ്ആർഒയുടെ സാറ്റലൈറ്റ് സെൻ്ററും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററും സംയുക്തമായി വികസിപ്പിച്ചെടുത്ത ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-എൻ2.ഇത് ഒരൊറ്റ ഉപഗ്രഹത്തിൽ അവസാനിക്കുന്നതല്ല.ജിസാറ്റ് ശ്രേണിയിൽ നിരവധി ഉപഗ്രഹങ്ങളാണ്  വിക്ഷേപിക്കുന്നത്.വിവിധ സ്മാർട് സിറ്റി പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതിനാൽ ആവശ്യമായ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി  ജിസാറ്റ് ഉപഗ്രഹങ്ങൾ സഹായകരമാകും .

48 ജിബിപിഎസ് വേഗതയിൽ ഉപഗ്രഹത്തിന് ഡാറ്റ ട്രാൻസ്മിഷൻ ചെയ്യാൻ കഴിയും. ഇതിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങളും രാജ്യത്ത് ലഭ്യമാകും. പ്രത്യേകിച്ചും,ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ പ്രകടനവും കവറേജും മെച്ചപ്പെടുത്താൻ GSAT N2 ഉപഗ്രഹം സഹായിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

ISRO വർഷങ്ങളായി നിരവധി ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സമീപിക്കാറുണ്ട്. അങ്ങനെയിരിക്കെ എന്തുകൊണ്ടാണ് ഐഎസ്ആർഒ ഉപഗ്രഹം വിക്ഷേപിക്കാൻ സ്പേസ് എഗസിൻ്റെ സഹായം തേടിയത് എന്ന ചോദ്യം ഉയരുന്നുണ്ട്.ജിസാറ്റ് ഉപഗ്രഹത്തിൻ്റെ ഭാരമാണ് ഇതിന് കാരണം. അതിൻ്റെ ഭാരം ഏകദേശം 4700 കിലോഗ്രാം ആണ്.

ഐഎസ്ആർഒയുടെ ഒരു റോക്കറ്റിനും ഇത്രയും ഭാരം ഉയർത്താൻ കഴിയില്ല. ഇന്ത്യയുടെ അത്യാധുനിക റോക്കറ്റായ എൽവിഎം 3 ന് പോലും പരമാവധി 4000 കിലോഗ്രാം പേലോഡ് മാത്രമേ വഹിക്കാൻ കഴിയൂ. ഇക്കാരണത്താലാണ് ഐഎസ്ആർഒ സ്പെയ്സ്  എക്സിന്റെ   സഹായം തേടിയത്.

ഇന്ത്യ സാധാരണയായി  ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങൾ അയക്കുന്നത് ഫ്രാൻസിൻ്റെ ഏരിയൻ സ്‌പേസ് വഴിയാണ്.എന്നാൽ ഇപ്പോൾ,Arianespace-ന് ആവശ്യമായ റോക്കറ്റുകളും ഇല്ല.മാത്രമല്ല ,റഷ്യ-ഉക്രെയ്ൻ സംഘർഷം മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.ഇക്കാരണത്താൽ,സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് ജിസാറ്റ്-20 എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.

സ്‌പേസ് എക്‌സിൻ്റെ ഏറ്റവും ശക്തമായ റോക്കറ്റുകളിൽ ഒന്നാണ്  മസ്‌കിൻ്റെ ഫാൽക്കൺ 9. രണ്ട് ഘട്ടങ്ങളുള്ള ഫാൽക്കൺ 9 റോക്കറ്റിന് ഉപഗ്രഹങ്ങളെ സുരക്ഷിതമായി ഭൗമ ഭ്രമണപഥത്തിൽ എത്തിക്കാനാകും.

spacex elonmusk ISRO satellite