ലൈംഗിക ചൂഷണ കേസ്; മസ്‌കിനും എക്സിനുമെതിരെ യുഎസ് കോടതി

അമേരിക്കയിലെ രണ്ട് ആണ്‍കുട്ടികളെ, ഒരു പെണ്‍കുട്ടിയുടെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് നഗ്‌ന വീഡിയോകള്‍ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് ഒരു ലൈംഗിക ചൂഷണ വീഡിയോ ഉണ്ടാക്കുകയും അത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു

author-image
Biju
New Update
MUSK

വാഷിങ്ടണ്‍: ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള കണ്ടന്റുകള്‍ പ്രത്യക്ഷപ്പെടുന്ന എക്‌സ് പ്ലാറ്റ് ഫോമിനും ഉടമ ഇലോണ്‍ മസ്‌കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോടതി.

അമേരിക്കയില്‍ നടന്ന ഒരു സംഭവമാണ് നിയമനടപടികള്‍ക്ക് വഴിതെളിയിച്ചത്. അമേരിക്കയിലെ രണ്ട് ആണ്‍കുട്ടികളെ, ഒരു പെണ്‍കുട്ടിയുടെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് നഗ്‌ന വീഡിയോകള്‍ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് ഒരു ലൈംഗിക ചൂഷണ വീഡിയോ ഉണ്ടാക്കുകയും അത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഞെട്ടിക്കുന്ന ഒരു കാര്യമെന്തെന്നാല്‍, ഈ വീഡിയോ നീക്കം ചെയ്യാന്‍ ഇരകളും അവരുടെ കുടുംബങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും, ഒന്‍പത് ദിവസം ഈ വീഡിയോ ഓണ്‍ലൈനില്‍ തുടര്‍ന്നു. ഈ സമയത്തിനുള്ളില്‍ 1,67,000-ല്‍ അധികം ആളുകളാണ് വീഡിയോ കണ്ടത്.

തുടര്‍ന്ന് വന്ന നിയമനടപടികളില്‍, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെക്കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് & എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തെ യഥാസമയം അറിയിക്കുന്നതില്‍ ത പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, ഇത്തരത്തിലുള്ള അപകടകരമായ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധത്തിലാണ് പ്ലാറ്റ്ഫോമിന്റെ സംവിധാനമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇത് പ്ലാറ്റ്ഫോം ഡിസൈനിലെയും മോഡറേഷന്‍ സംവിധാനങ്ങളിലെയും പോരായ്മകളാണ് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എക്‌സ് പ്രതിസന്ധിയിലാകുന്നത് ഇത് ആദ്യമായല്ല. ഓസ്ട്രേലിയയില്‍, രാജ്യത്തെ ഓണ്‍ലൈന്‍ സുരക്ഷാ റെഗുലേറ്റര്‍, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എക്‌സ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഹകരിക്കാന്‍ എക്‌സ് വിസമ്മതിക്കുക മാത്രമല്ല, പേര് മാറ്റിയതുകൊണ്ട് ട്വിറ്ററിന്റെ പഴയ ബാധ്യതകളില്‍ നിന്ന് തങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമെന്നും വാദിച്ചു.

എന്നാല്‍, ഈ വാദം കോടതി തള്ളിക്കളയുകയും, എക്‌സിന് പിഴ ചുമത്തുകയും ചെയ്തു. പേര് മാറ്റുന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള വഴിയല്ലെന്ന് കോടതി ഈ വിധികളിലൂടെ വ്യക്തമാക്കുന്നു.

ഇലോണ്‍ മസ്‌ക് സ്വയം ഒരു ''അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ വക്താവ്'' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്ന ഇടമാകണമെന്നാണ് മസ്‌കിന്റെ അഭിപ്രായം. അത് നിയമവിരുദ്ധമോ വിവാദപരമോ ആയ കാര്യങ്ങളിലാണെങ്കില്‍ പോലും. 

മസ്‌ക് ഏറ്റെടുത്ത ശേഷം കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. അബ്യൂസ് റിപ്പോര്‍ട്‌സ് കൈകാര്യം ചെയ്യുന്ന ട്രസ്റ്റ് & സേഫ്റ്റി ടീമിനെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഉള്ളടക്കം മോഡറേറ്റ് ചെയ്യാനുള്ള ടൂളുകള്‍ വെട്ടിക്കുറക്കുകയും തെറ്റായ വിവരങ്ങളെക്കുറിച്ച് പഠിക്കുന്നതില്‍ നിന്ന് ഗവേഷകരെ തടയുകയും ചെയ്തു. ഈ നടപടികള്‍, കുട്ടികളെപ്പോലെയുള്ള ദുര്‍ബലരായ ഉപയോക്താക്കളെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്തത്.

ഈ നിയമപോരാട്ടങ്ങള്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. യൂറോപ്പിലും ത പ്ലാറ്റ്ഫോം നിരവധി അന്വേഷണങ്ങള്‍ നേരിടുന്നുണ്ട്. സ്വകാര്യതാ പ്രശ്‌നങ്ങളും, ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിച്ച് എഐ ടൂളുകള്‍ പരിശീലിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

elone musk