ഇസ്രയേൽ നഗരങ്ങളായ ടെൽ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുള്ള. ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയാണ് ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തുടർന്ന് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈഫയെ ലക്ഷ്യമിട്ടും ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായി. സ്റ്റെല്ല മേരിസ് നാവികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിസേറിയ നഗരത്തിൽ നടന്ന ആക്രമണമെന്ന പേരിൽ ചില ചിത്രങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു എങ്കിലും ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല. അതേസമയം, വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിൽ അടിയന്തരാവസ്ഥ
സ്റ്റെല്ല മേരിസ് നാവികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിസേറിയ നഗരത്തിൽ നടന്ന ആക്രമണമെന്ന പേരിൽ ചില ചിത്രങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു
New Update