/kalakaumudi/media/media_files/2025/12/16/modi-ethyopia-2025-12-16-20-40-27.jpg)
അഡിസ് അബാബ:ജോര്‍ദാന്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം ഓടിച്ച ജോര്‍ദാന്‍ കിരീടാവകാശിയെ കുറിച്ചുള്ള വാര്‍ത്ത ആഗോളതലത്തില്‍ ഇപ്പോഴും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ തന്നെ ലോകരാഷ്ട്രങ്ങളെ അതിശയിപ്പിച്ച മറ്റൊരു സംഭവവും നടന്നു. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് പിന്നാലെ എത്യോപ്യയിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വാഹനം ഓടിക്കുകയും ചെയ്തത് എത്യോപ്യന്‍ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി രണ്ട് ദിവസത്തെ എത്യോപ്യന്‍ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്.
അഡിസ് അബാബയില്‍ വിമാനം ഇറങ്ങിയ മോദിയെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തി സ്വീകരിച്ചു. തുടര്‍ന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് മോദിയെ ഹോട്ടലിലേക്ക് എത്തിച്ചു. തുടര്‍ന്ന് അദ്ദേഹം മോദിയെ മോദിയെ സയന്‍സ് മ്യൂസിയത്തിലേക്കും ഫ്രണ്ട്ഷിപ്പ് പാര്‍ക്കിലേക്കും മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഒരു സന്ദര്‍ശനത്തിന് കൊണ്ടുപോയി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
നാല് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യയിലെത്തിയത് . രണ്ട് ദിവസത്തെ എത്യോപ്യ സന്ദര്‍ശന വേളയില്‍ മോദി ഇന്ത്യന്‍ പ്രവാസികളെയും കാണും. എത്യോപ്യ അടുത്തിടെ ബ്രിക്സില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
