ഇത്തിഹാദ് എയര്‍വേയ്‌സ് ഓഹരി വിപണിയിലേക്ക്

പ്രധാന ഗള്‍ഫ് എയര്‍ലൈനിന്റെ ആദ്യ ഐ പി ഒ നിക്ഷേപകര്‍ ഏറെ കാത്തിരിക്കുകയാണ്. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇത്തിഹാദ്, അബൂദബി ഹബ്ബ് വഴി വലിയ നെറ്റ്്വര്‍ക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

author-image
Prana
New Update
etihad
Listen to this article
0.75x1x1.5x
00:00/ 00:00

ഇത്തിഹാദ് എയര്‍വേയ്‌സ് 2025നകം ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാന ഗള്‍ഫ് എയര്‍ലൈനിന്റെ ആദ്യ ഐ പി ഒ നിക്ഷേപകര്‍ ഏറെ കാത്തിരിക്കുകയാണ്. എഡിക്യു സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഈ വര്‍ഷം ലിസ്റ്റിംഗ് പരിഗണിച്ചിരുന്നതായി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ എഡി ക്യു വിസമ്മതിച്ചു.
കിംവദന്തികളെയോ ഊഹാപോഹങ്ങളെയോ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഇത്തിഹാദിന്റെ വക്താവ് പറഞ്ഞു. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇത്തിഹാദ്, അബൂദബി ഹബ്ബ് വഴി വലിയ നെറ്റ്്വര്‍ക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു ട്രാവല്‍ ഹബ്ബ് എന്ന നിലയില്‍ അബൂദബിയെ ഉയര്‍ത്താനും ഇത് പദ്ധതിയിടുന്നു.
2030ഓടെ ലക്ഷ്യസ്ഥാനങ്ങള്‍ 125ലധികം വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുക, വിമാനങ്ങള്‍ 160ലധികത്തിലേക്ക് വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യംവെച്ചും എയര്‍ലൈന്‍ മുന്നേറുന്നുണ്ട്.
കഴിഞ്ഞ മാസം എയര്‍ലൈന്‍ നികുതി ലാഭത്തിന് ശേഷമുള്ള അര്‍ധ വര്‍ഷത്തില്‍ 48 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരുടെ എണ്ണം 38 ശതമാനം ഉയര്‍ന്ന് 8.7 ദശലക്ഷമായി.

etihad airways share market ipo