/kalakaumudi/media/media_files/2025/04/02/VxtRdFju38vKtEQtjmCw.jpg)
eta
അധികസുരക്ഷയുടെ ഭാഗമായി യൂറോപ്യന്‍ സന്ദര്‍ശകര്‍ക്ക് ഇ.ടി.എ എന്ന ഇലക്ട്രോണിക്ക് ട്രാവല്‍ ഓതറൈസേഷന്‍, ഓണ്‍ലൈന്‍ എന്‍ട്രി പെര്‍മിറ്റു നിര്‍ബന്ധമാക്കി യൂ.കെ.
യൂറോപ്യന്‍ സന്ദര്‍ശകരില്‍ നിന്ന് ആദ്യം വാങ്ങിയിരുന്നത് 10 പൗണ്ട് (12 യൂറോ) ആണ്. എന്നാല്‍ ഏപ്രില്‍ 9 മുതല്‍ ഈ തുക 16 പൗണ്ട് ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമായത്. വീസ ഇല്ലാതെ യാത്ര ചെയ്യാനാകുന്ന സ്ഥലങ്ങളിലും, അമേരിക്കയിലും, കാനഡയിലും എത്തുന്ന സന്ദര്‍ശകര്‍ക്കു ഈ നിയമം ഇപ്പോഴേ ബാധകമാണ്.
സുരക്ഷയുടെ ഭാഗമായാണ് ഇങ്ങനൊരു തീരുമാനം നടപ്പാക്കുന്നതെന്ന് യൂ.കെ ബോര്‍ഡര്‍ ചീഫ് ഓഫീസര്‍ ഫില്‍ ഡഗ്ലസ് അറിയിച്ചു. ഇതുവഴി ആക്രമണങ്ങള്‍ തടയാനും, യാത്രികരുടെ പഴയ യാത്രാവിവരങ്ങളും, അവര്‍ക്കെതിരെ എന്തെങ്കിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടോ എന്നും ഈ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും.
ഇ- ഗേറ്റിലൂടെ ഈ സംവിധാനമപുയോഗിച്ച് അതിവേഗം, അനായാസം യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത എന്നും ഫില്‍ ഡഗ്ലസ് കൂട്ടിച്ചേര്‍ത്തു.