/kalakaumudi/media/media_files/2025/06/22/iran-target-2025-06-22-13-07-02.png)
ടെഹ്റാന്‍ : ഫര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് 'ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥരും' ഇപ്പോള്‍ ടെഹ്റാന്റെ 'ലക്ഷ്യ'ത്തിലാണെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റില്‍ യുഎസിന് നിരവധി സൈനിക താവളങ്ങളുണ്ട്, ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം , ബഹ്റൈനിലെ യുഎസ് നാവിക സേനയുടെ താവളം, ഇറാഖിലെ അല്‍ അസദ് വ്യോമതാവളം, ഹരീര്‍ വ്യോമതാവളം, തെക്കന്‍ സിറിയയിലെ അല്‍ തന്‍ഫ് ഗാരിസണ്‍ സൈനികതാവളം, കുവൈറ്റിലെ അലി അല്‍-സലേം വ്യോമതാവളം, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അല്‍ ദഫ്ര വ്യോമതാവളം എന്നിവയുള്‍പ്പെടെ നിരവധി സൈനികതാവളങ്ങള്‍ മിഡില്‍ ഈസ്റ്റിലുണ്ട്.ഈ മേഖലയിലെ ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥനും ഇറാന്റെ ലക്ഷ്യമാണെന്നും ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിവിഷന്‍ അവതകാരകന്‍ പറഞ്ഞതായി ഇറാന്‍ ഇന്റര്‍നാഷ്ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് യുഎസ് ഇറാനെതിരെ ഒരു കുറ്റകൃത്യം ചെയ്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ അതിന് സ്ഥാനമില്ല. മിസ്റ്റര്‍ അമേരിക്കന്‍ പ്രസിഡന്റ്, നിങ്ങളാണ് ഇത് ആരംഭിച്ചത്, ഞങ്ങള്‍ ഇത് അവസാനിപ്പിക്കും,' എന്നാണ് അവതാരകന്‍ പറഞ്ഞത്.'